
കയിലിയാട് കെ.വി.യു.പി. സ്കൂൾ ശതാബ്‌ദി ആഘോഷങ്ങൾ സമാപിച്ചു
കയിലിയാട്: ഏപ്രിൽ 8, 9 തീയതികളിലായി നടന്നുവന്ന ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു. ശതാബ്ദിയുമായി ബന്ധപ്പെട്ട ആദ്യദിവസം സാംസ്കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരനായ ശ്രീ വിജു നായരങ്ങാടി ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ശ്രീ ജയകൃഷ്ണൻ വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. സദസ്സിൽ ശ്രീ ഇ ചന്ദ്രബാബു (ബഹു: ചളവറ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ രാജീവ് മാസ്റ്റർ (Retd പ്രിൻസിപ്പൽ ടി ആർ കെ എച്ച് എസ് വാണിയംകുളം), ശ്രീ വി. രാമൻകുട്ടി (Retd HM എം ജി എൻ പി എസ് വെള്ളിനേഴി), ശ്രീ ഇ വിനോദ്, ശ്രീമതി സി. പി ബിന്ദു (HM കെ. വി. യു. പി സ്കൂൾ) എന്നിവർ സംസാരിച്ചു.
തുടർന്ന് 3 മണിക്ക് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഉദ്ഘാടനം ശ്രീ ബിനു മോൾ ( ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് പാലക്കാട്) നിർവഹിച്ചു. ശ്രീമതി പി ഉഷാദേവിയും (കെ വി യു പി സ്കൂൾ മാനേജർ), ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും, സംഘടന പ്രതിനിധികളും റിട്ടയർ ചെയ്യുന്ന അധ്യാപികയായ ശ്രീമതി ശാന്തിനി ടീച്ചർക്ക് ആശംസകൾ നേർന്നു.
6 മണിക്ക് നടന്ന വാർഷിക പൊതുസമ്മേളനം ശ്രീ. ഇ ചന്ദ്രബാബു (ബഹു: ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ ബഷീർ ആലിക്കൽ, മാനേജ്മെന്റ് പ്രധിനിധി ശ്രീ. ഷാജു ചന്ദ്രൻ, ശ്രീ. വി. എൻ പ്രസാദ്, വി കെ പി വിജയനുണ്ണി, യു പ്രഭാകരൻ, ജിഷ ടീച്ചർ എന്നിവർ സംസാരിച്ചു. കെ വി യു പി സ്കൂളിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ശ്രീ. ബഷീർ ആലിക്കൽ നിർവഹിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടി കൾ രക്ഷിതാക്കളുടെ പരിപാടികൾ എന്നിവ നടന്നു.
രണ്ടാം ദിവസമായ ഏപ്രിൽ 9 നു മോഹനം ഓഡിറ്റോറിയത്തിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര സ്കൂൾ വരെ ഉണ്ടായി. സ്കൂളിന്റെ പ്രവേശന കവാടം പി ഉഷാദേവി (മാനേജർ കെ വി യു പി സ്കൂൾ) ഉദ്ഘാടനം ചെയ്തു. കൂടാതെ പുതുക്കിയ പാർക്ക് ശ്രീ ചന്ദ്രബാബു, ശ്രീമതി രജിത സത്യൻ, ശ്രീ വേണു കേത്തംകുഴി, ശ്രീ മുഹമ്മദലി, ഇലഞ്ഞിതറ ഗ്രൂപ്പ് എന്നിവർ ഉദ്ഘാടനം ചെയ്തു. മെഗാ തിരുവാതിരയും വീരനാട്യവും ഉണ്ടായി. ശ്രീമതി കിണായത്ത് ജാനകി ടീച്ചർ സ്മരണാർത്ഥം മകൾ ശ്രീമതി പരിമള സ്പോൺസർ ചെയ്ത കുടിവെള്ള പദ്ധതി സ്പോൺസർ തന്നെ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെണ്ട, കരാട്ടെ, കുട്ടികളുടെ അരങ്ങേറ്റം നടന്നു. സ്മരണിക പ്രകാശനം ചെയ്തു. പൊതുസമ്മേളനം ശ്രീ മമ്മിക്കുട്ടി ബഹു : ഷൊർണുർ MLA ഉദ്ഘാടനം ചെയ്തു. സദസ്സിൽ ശ്രീ ഇ. ചന്ദ്രബാബു, സുനന്ദ, പ്രീത, ഉമ റാണി, അലി ആലിക്കൽ, ബിജു ചന്ദ്രൻ, ചന്ദ്രമോഹൻ മാസ്റ്റർ, എൻ മോഹൻദാസ്, ബഷീർ ആലിക്കൽ, വി രതീഷ് പാലോളി ഹുസൈൻ, കെ വി ജയൻ, എന്നിവർ സംസാരിച്ചു. ദുർഗദാസ് മാസ്റ്റർ നന്ദി അറിയിച്ചു. തുടർന്ന് നടന്ന കൊച്ചിൻ മെഗാ വിഷൺ ടീമിന്റെ ഗാനമേളയോടെ ശതാബ്‌ദി പരിപാടികൾക്ക് സമാപനമായി.